റിസോര്‍ട്ടില്‍ കൊണ്ടുപോയി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, അധ്യാപകനെതിരെ കേസ്

തലശ്ശേരി- മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്തു. പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി പരാതിപ്പെട്ടിരുന്നു വയനാട് സ്വദേശിനിയായ 21 കാരിയുടെ  പരാതിയില്‍  തലശ്ശേരിയിലെ  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ സുരേഷ്ബാബുവിനെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത.്
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് കണ്ണവം കോളയാട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ടുപോയാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം  ഭീഷണിപ്പെടുത്തി  ഓഗസ്റ്റ് എട്ടിന് വീണ്ടും പീഡിപ്പിച്ചു.
പിന്നീട് പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാനസികമായി തകര്‍ന്ന യുവതിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത.് തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത.് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

 

Latest News