കാസര്‍കോട്- ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മാതൃസഹോദരനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആറുവയസുകാരിയാണ് പീഡനത്തിനിരയായത്. മാതൃസഹോദരനായ 22 കാരന്‍ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഉടന്‍ തന്നെ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മാതൃസഹോദരനെതിരെ പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി.






