റഷ്യന്‍ ഗ്യാസ് പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച, അട്ടിമറി ഭീതിയില്‍ യൂറോപ്പ്

സ്‌റ്റോക്ക്‌ഹോം/കോപ്പന്‍ഹേഗന്‍- ബാള്‍ട്ടിക് കടലില്‍ റഷ്യന്‍ ഗ്യാസ് പൈപ്പ് ലൈനുകളില്‍ രണ്ടിടത്ത് ചോര്‍ച്ച പ്രത്യക്ഷപ്പെട്ട സംഭവം യൂറോപ് അന്വേഷിക്കുന്നു. അട്ടിമറിശ്രമമാണോ പിന്നിലെന്നാണ് സംശയം. പൈപ്പ് ലൈനുകള്‍ തകരാറിലായാല്‍ യൂറോപ്പ് വാതകമില്ലാതെ വിഷമിക്കും.
ചോര്‍ച്ചയുള്ള ഭാഗത്തുനിന്ന് വലിയതോതില്‍ കുമിളകളുണ്ടാകുന്നുണ്ട്. അട്ടിമറി ശ്രമമാണെങ്കില്‍ പിന്നിലാര് എന്നത് സംബന്ധിച്ച് പക്ഷെ യാതൊരു വ്യക്തതയുമില്ല. അട്ടിമറി ശ്രമം തള്ളാനാവില്ലെന്നാണ് പോളണ്ടും ഡന്‍മാര്‍ക്കും പറയുന്നത്.

പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം വെട്ടിക്കുറച്ച റഷ്യ, അട്ടിമറിക്ക് സാധ്യതയുണ്ടെന്നും സംഭവം ഭൂഖണ്ഡത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്നും പറഞ്ഞു. യൂറോപ്പിനെ അസ്ഥിരപ്പെടുത്താനുള്ള റഷ്യന്‍ ആക്രമണമാണ് ഇതെന്ന്, തെളിവ് നല്‍കാതെ ഒരു മുതിര്‍ന്ന ഉക്രേനിയന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു.
യൂറോപ്യന്‍ തലസ്ഥാനങ്ങളും മോസ്‌കോയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ യുദ്ധത്തില്‍ നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈനുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

 

 

Latest News