വാട്‌സാപ്പില്‍ വരുന്നത് ഇന്ത്യക്കാര്‍ അപ്പടി വിശ്വസിക്കുന്നുവെന്ന് പഠനം


ന്യൂദല്‍ഹി- ഇന്ത്യക്കാരില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് വാട്‌സാപ്പില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ ്പ്പടി വിശ്വസിക്കുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ജേണലിസം പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തി.

വാര്‍ത്താ ഔട്ട്‌ലെറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമുള്ള വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ഇന്ത്യ, ബ്രസീല്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ പൗരന്മാരുടെ പ്രതികരണങ്ങളാണ് പഠനം വിശകലനം ചെയ്തത്. 'വാര്‍ത്തകളിലുള്ള വിശ്വാസവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ വാര്‍ത്തകളെക്കുറിച്ച് ആളുകള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതും തമ്മിലുള്ള ബന്ധവുമാണ് പഠനം പരിശോധിക്കാന്‍ ശ്രമിച്ചത്

പഠനമനുസരിച്ച്, ഇന്ത്യയില്‍ പ്രതികരിച്ചവരില്‍ 77% പേരും വാര്‍ത്താ മാധ്യമങ്ങളെ പൊതുവെ വിശ്വസിക്കുന്നവരാണ്. അവരില്‍ 54% വാട്ട്‌സ്ആപ്പിലും ഗൂഗിളിലും യൂട്യൂബിലും  ഫേസ്ബുക്കിലും വരുന്നവ അപ്പടി വിശ്വസിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് അനുകൂലമായ അഭിപ്രായമുള്ളവരില്‍ 70% പേരും വാട്ട്‌സ്ആപ്പിലെ വാര്‍ത്തകളില്‍ വിശ്വസിക്കുന്നവരാണെന്ന് അഭിപ്രായപ്പെട്ടതായും പഠനത്തില്‍ തെളിഞ്ഞു.
പ്രതികരിച്ചവരില്‍ പകുതിയോളം ഇന്ത്യക്കാരും (48%) പറഞ്ഞത്, തങ്ങള്‍ക്ക് ദിവസത്തില്‍ ഒരിക്കലെങ്കിലും ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ ലഭിക്കുന്നുവെന്നാണ്. ഇത് പഠനത്തിന്റെ ഭാഗമായ നാല് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ കണക്കാണ്. അതേസമയം, 34% ഇന്ത്യക്കാരും തങ്ങള്‍ക്ക് ഒരിക്കലും ഓണ്‍ലൈന്‍ ഉറവിടങ്ങളില്‍നിന്ന് വാര്‍ത്തകള്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞു, ഇത് നാല് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണക്കുമാണ്.

 

Latest News