Sorry, you need to enable JavaScript to visit this website.

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രീം കോടതി അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാനം നടത്തിയത്. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

പക്ഷികളില്‍നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

 

Latest News