കുളത്തൂപ്പുഴ വനമേഖലയില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു

കൊല്ലം -കുളത്തൂപ്പുഴ 50 ഏക്കര്‍ വനമേഖലയില്‍ കണ്ടെത്തിയ അസ്ഥികൂടം സമീപവാസിയായ ഷെഫീഖിന്റെന്ന് പോലീസ്.അസ്ഥികൂടത്തിനു സമീപത്തു നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് ആളെ തിരിച്ചറിഞ്ഞത്.
50 ഏക്കര്‍ കുന്നിമാന്‍ തോടിനു സമീപത്തുനിന്നും കല്ലടയാറിലേക്ക് പ്രവേശിക്കുന്ന വന നടുവിലാണ് അസ്ഥികൂടംകണ്ടെത്തിയത്.
കഴിഞ്ഞദിവസം കരാറടിസ്ഥാനത്തില്‍ വനത്തിലെ ജോലിക്ക് എത്തിയവരാണ് അസ്ഥികൂടം കിടക്കുന്ന വിവരം വിവരം ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പിന്നാലെ
അസ്ഥികൂടത്തിനു സമീപത്തു നിന്നും തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കണ്ടെത്തിയിരുന്നു.ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഷഫീക്കിന്റെതാണ് അസ്ഥികൂടമെന്ന് തിരിച്ചറിഞ്ഞത്.
ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മൊബൈല്‍ ഫോണ്‍ തിരിച്ചറിഞ്ഞതോടെ അസ്ഥികൂടം സംബന്ധിച്ച സംശയങ്ങള്‍ അവസാനിക്കുകയായിരുന്നു.
ഷഫീക്ക് കുറേ നാളുകളായി ഭാര്യയും കുട്ടികളുമായി വേര്‍പിരിഞ്ഞു പലയിടങ്ങളിലായി കഴിഞ്ഞുവരികയായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയിരിക്കുന്നത്.

 

Latest News