രാവിലെ ഉണര്‍ന്നപ്പോള്‍ ഫ്രഞ്ച് വനിതയുടെ ശരീരത്തില്‍ വസ്ത്രമില്ല, ടൂര്‍ ഗൈഡ് അറസ്റ്റില്‍

വാരണാസി- ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഫ്രഞ്ച് വനിത നല്‍കിയ പരാതിയില്‍ പ്രാദേശിക ടൂര്‍ ഗെഡ് അറസ്റ്റിലായി. ഹോട്ടല്‍ മുറിയില്‍ രാവിലെ ഉണര്‍ന്നപ്പോാള്‍ ശരീരത്തില്‍ വസ്ത്രമില്ലായിരുന്നുവെന്നാണ് 30 കാരിയായ ഫ്രഞ്ച് ടൂറിസ്റ്റ് പരാതി നല്‍കിയത്.
രാത്രി റെസ്റ്റോറന്റില്‍ കൊണ്ടുപോയി പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. പാനീയം കുടിച്ച ശേഷം ബലഹീനതയും അബോധാവസ്ഥയും തോന്നിയെന്നും അവര്‍ വശദീകരിച്ചു. പരാതിയെ തുടര്‍ന്ന് 35 കാരനായ ടൂര്‍ ഗൈഡിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

പീഡിപ്പിച്ചയാളെ മുറിയില്‍
പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്

ന്യൂദല്‍ഹി- മദ്യപിച്ച് വീട്ടിലെത്തി ബലാത്സംഗം ചെയ്ത യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ ഹോസ്റ്റസ്. 30 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹര്‍ജീത് യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി ദല്‍ഹിയിലെ മെഹ്‌റൗലി പോലീസ് അറിയിച്ചു.
ഒന്നര മാസമായി പരിചയമുള്ള യുവാവ് മദ്യപിച്ച നിലയില്‍ ദല്‍ഹിയിലെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇയാളെ മുറിയില്‍ പൂട്ടിയിട്ട ശേഷം യുവതി 112 ലേക്ക് വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.

 

Latest News