ന്യൂദല്‍ഹി- മദ്യപിച്ച് വീട്ടിലെത്തി ബലാത്സംഗം ചെയ്ത യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ ഹോസ്റ്റസ്. 30 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹര്‍ജീത് യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി ദല്‍ഹിയിലെ മെഹ്‌റൗലി പോലീസ് അറിയിച്ചു.
ഒന്നര മാസമായി പരിചയമുള്ള യുവാവ് മദ്യപിച്ച നിലയില്‍ ദല്‍ഹിയിലെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇയാളെ മുറിയില്‍ പൂട്ടിയിട്ട ശേഷം യുവതി 112 ലേക്ക് വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.






