ന്യൂദല്‍ഹി- പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സിയടക്കം നടത്തിയ റെയ്ഡുകളില്‍ 109 നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.