ഭാര്യയുമായുള്ള വഴക്കില്‍ ഇടപെട്ട മകനെ കൊന്നു 

ജംഷഡ്പുര്‍- ഭാര്യയുമായുള്ള വഴക്കില്‍ ഇടപെട്ടതിന് ആദിവാസി യുവാവ് 12 വയസ്സായ മകനെ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. അമ്മയുമായി വഴക്കിട്ട അച്ഛനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു മകന്‍. ഇതു ഇഷ്ടപ്പെടാതിരുന്ന ഗോവിന്ദോ മുണ്ടയെന്ന 40 കാരന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുണ്ടയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമുകുപാല്‍ ഗ്രാമത്തില്‍വെച്ച് കല്ലു കൊണ്ട് തലക്കടിച്ചാണ് ഇയാള്‍ മകനെ കൊന്നത്. 
നാട്ടുകാര്‍ പിടികൂടിയ മുണ്ടയെ കണക്കിനു കൈകാര്യം ചെയ്ത ശേഷമാണ് പോലീസില്‍ ഏല്‍പിച്ചത്.
 

Latest News