പ്രയാഗ്‌രാജ്- ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ 23 കാരിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു. മേജ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സിംഗ്പുര്‍ ടികോണ ഗ്രാമത്തിലാണ് സംഭവം.
ആരാധനാ സിംഗ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍തൃ സഹോദരനേയും മതാവിനേയും കസ്റ്റഡിയിലെടുത്തതായി പ്രയാഗ് രാജ് എസ്.എസ്.പി ശൈലേഷ് കുമാര്‍ പാണ്ഡേ പറഞ്ഞു. ഭര്‍തൃ കുടുംബക്കാര്‍ ഗുണ്ടാ ആക്രമണമാക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പോലീസ് ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും സ്ത്രീധനം സംബന്ധിച്ച തര്‍ക്കമായിരിക്കാം കാരണമെന്ന് പോലീസ് കരുതുന്നു.






