വനിതാ രോഗിയെ ശല്യം ചെയ്ത അറ്റന്‍ഡര്‍ അറസ്റ്റില്‍

ഇടുക്കി- ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസ്(38) അറസ്റ്റില്‍. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ മാറിയ സമയത്താണ് ഇയാള്‍ മോശമായി പെരുമാറിയത്. പരാതിയെ തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
ചിത്രം-പൗലോസ്

 

Latest News