തിരുവനന്തപുരം- ചില പ്രത്യേക കാരണങ്ങളാൽ നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെൻ്ററിൽ സെപ്റ്റംബര്‍ 30 (വെള്ളിയാഴ്ച ) മുതൽ ഒക്ടോബർ 12 (ബുധൻ ) വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ഓതെന്റിക്കേഷൻ ഓഫീസർ അറിയിച്ചു.
ഈ കാലയളവിൽ ശനിയാഴ്ച്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ ആവശ്യമുള്ളവർക്ക് നോർക്ക റൂട്സിന്റെ എറണാകുള०,കോഴിക്കോട് മേഖലാ സെന്ററുകളിൽ നിന്ന് ഓൺലൈൻ ടോക്കൺ എടുത്ത് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.