Sorry, you need to enable JavaScript to visit this website.

സ്‌നോഡന് റഷ്യൻ പൗരത്വം; പുടിൻ ഒപ്പിട്ടു

മോസ്‌കോ- അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻ.എസ്.എ) മുൻ  രഹസ്യാന്വേഷണ കരാറുകാരൻ എഡ്വേർഡ് സ്‌നോഡന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തിങ്കളാഴ്ച റഷ്യൻ പൗരത്വം നൽകി. എൻ.എസ്.എയുടെ ചെയ്തികൾ ലോകത്തോട് വിളിച്ചുപറഞ്ഞ സ്‌നോഡൻ ഒൻപത് വർഷം മുമ്പാണ് അമേരിക്കക്കെതിരെ കലാപം പ്രഖ്യാപിച്ചത്. 
39 കാരനായ സ്‌നോഡൻ അമേരിക്കയിൽ നിന്ന് പലായനം ചെയ്യുകയും റഷ്യയിൽ അഭയം തേടുകയും ചെയ്തു. 2013 ൽ രഹസ്യ ഫയലുകൾ ചോർന്നതിനെത്തുടർന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന എൻ.എസ്.എ വൻ ആഭ്യന്തര, അന്തർദേശീയ നിരീക്ഷണ പ്രവർത്തനങ്ങളാണ് സ്‌നോഡനെതിരെ ചുമത്തിയത്. ചാരവൃത്തി ആരോപിച്ച് ക്രിമിനൽ വിചാരണ നേരിടാൻ അമേരിക്കയിലേക്ക് മടങ്ങണമെന്ന് യു.എസ് അധികാരികൾ സ്‌നോഡനോട് ആവശ്യപ്പെട്ടിരുന്നു. പുട്ടിന്റെ ഉത്തരവ് സംബന്ധിച്ച് സ്‌നോഡൻ പ്രതികരിച്ചിട്ടില്ല.
 

Latest News