ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്ന് ബസുടമകള്‍

കൊച്ചി- ഡീസല്‍ വില അനിയന്ത്രിതമായി ഉയരുന്നതു മൂലം നടത്തിപ്പു ചെലവും നഷ്ടവും വര്‍ധിക്കുന്നതിനാല്‍ ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന യാത്രാ ഇളവ് നിര്‍ത്താന്‍ ബസ് ഉടമകളുടെ സംയുക്ത സമിതിയ യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്ന് ഉടമകള്‍ അറിയിച്ചു. ഇന്ധന വില കുറയ്ക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍ഷസന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മേയ് എട്ടിനു സെക്രട്ടേറിയറ്റിനു മുമ്പില്‍ ഏകദിന നിരാഹാര സമരം നടത്താനും ബസുടമകള്‍ തീരുമാനിച്ചു. 

1966-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്ന് ബസുടമകള്‍ പറയുന്നു. കണ്‍സഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കാനും ഉടമകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. 

Latest News