കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം-കടലുണ്ടിപ്പുഴയിലെ ചോലക്കല്‍ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവില്‍  സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു.  മലപ്പുറം കോഡൂര്‍ മുക്കോട് സ്വദേശി തറയില്‍ മജീദിന്റെ മകന്‍ ജംഷീദ് (18) മരിച്ചത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ജംഷിദ് ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുകുളമ്പ് ഐകെടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
പിതാവ്:അബ്ദുള്‍ മജീദ്. മാതാവ്: ജുമൈല. സഹോദരന്‍: സല്‍ജാസ്.

 

 

 

Latest News