Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം: മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കരുവാരകുണ്ട്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു യുവാക്കള്‍ പിടിയില്‍. വെള്ളില സ്വദേശി  തച്ചോത്ത് വീട്ടില്‍ ശ്യാം (18), വണ്ടൂര്‍ സ്വദേശി  വടക്കേതൊടി വീട്ടില്‍ ജിബിനേഷ് (19),  പാണ്ടിക്കാട് സ്വദേശി പുലിയകോട്ടുമ്മല്‍ വീട്ടില്‍ അജിത്ത്  (18) എന്നിവരെയാണ് കരുവാരക്കുണ്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ നാസറും സംഘവും പിടികൂടിയത്. തുവൂര്‍ സ്വദേശിയായ പതിനേഴുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു പോക്‌സോ വകുപ്പു പ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തത്.  
കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതില്‍ നടത്തിയ അന്വേഷണത്തിലാണ്  പ്രതികളെ പിടികൂടിയത്.
സിഐ സി.കെ നാസറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐമാരായ മനോജ്, സുദര്‍ശന, എസ്.സി.പി.ഒമാരായ വിജയന്‍, ശശികുമാര്‍, സി.പി.ഒമാരായ വി. രതീഷ്, അജിത്കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News