Sorry, you need to enable JavaScript to visit this website.

VIDEO - മുഹമ്മദ് ഷിഫിന് ഭക്ഷണമൂട്ടി ആദർശ്; മനം കുളിർപ്പിക്കും ഈ ദൃശ്യം

കോട്ടക്കൽ- വേദിയിൽ മാപ്പിളപ്പാട്ട് അരങ്ങുതകർക്കുന്നു. പാട്ടു കേൾക്കാനെത്തിയ ഭിന്നശേഷിക്കാരനായ മുഹമ്മദ് ഷിഫിന് ഭക്ഷണം കൈ കൊണ്ട് വാരിക്കൊടുക്കുകയാണ് ആദർശ്. കോട്ടക്കൽ കോട്ടൂർ എ.കെ.എം ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നാണ് മനംമയക്കുന്ന ഈ സുന്ദര ദൃശ്യങ്ങൾ. സ്‌കൂൾ യുവജനോത്സവത്തോടനുബന്ധിച്ച് നടന്ന മാപ്പിളപ്പാട്ട് മത്സരത്തിനിടെയാണ് സംഭവം. സ്‌കൂളിലെ തന്നെ ഒരു അധ്യാപികയാണ് ദൃശ്യം പകർത്തിയത്. വിദ്യാർഥികളുടെ സ്‌നേഹപ്രകടനം വിളിച്ചോതുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്.
 

Latest News