Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

കൊച്ചി- മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍  നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍(ഐപിസി 509) ലൈംഗിക ചുവയോടെ സംസാരിക്കല്‍( ഐപിസി 354എ) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ ( ഐപിസി 294 എ) എന്നിവയാണ് ചുമത്തിയ വകുപ്പുകള്‍.

അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്ന് കരുതുന്നു.

ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരക പരാതിയില്‍ പറയുന്നത്. പിന്നാലെ മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച് ശ്രീനാഥ് ഭാസി തെറിവിളി തുടങ്ങിയെന്നും പറയുന്നു.

ഒരിക്കലും പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

അവതാരകയോട് അസഭ്യം പറഞ്ഞു; നടന്‍ ശ്രീനാഥ് ഭാസി ഹാജരായില്ല

 

Latest News