റഷ്യന്‍ സ്‌കൂളില്‍ വെടിവെപ്പ്; ഒമ്പത് മരണം, അക്രമി ആത്മഹത്യ ചെയ്തു

മോസ്‌കോ- സെന്‍ട്രല്‍ റഷ്യയിലെ സ്‌കൂളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇഷ്‌വെക് നഗരത്തില്‍ ആയിരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. പരിക്കേറ്റവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. അക്രമിയും സ്വയം വെടിവെച്ചുമരിച്ച സംഭവത്തിനു പിന്നില്‍ എന്താണെന്ന് കണ്ടെത്താനായിട്ടില്ല.  
ക്ലാസ് മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതിന്റേയും വെടിയുണ്ട തറച്ച ജനലിന്റേയും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് അധ്യാപകരും ഒരു സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടുന്നു. സ്‌കൂള്‍ കെട്ടിടങ്ങളില്‍നിന്ന് വിദ്യാര്‍ഥികളേയും ജീവനക്കാരേയും ഉടന്‍ തന്നെ ഒഴിപ്പിച്ചിരുന്നു.

 

Latest News