Sorry, you need to enable JavaScript to visit this website.

ഇറാനിലെ പ്രക്ഷോഭത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടതില്‍ ദുഃഖം സഹിക്കാനാവാതെ മുടി മുറിച്ച് സഹോദരി

തെഹ്‌റാന്‍- ഇറാനില്‍ സര്‍ക്കാരിനെതിരെ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. പത്താം ദിവസത്തിലേക്ക് കടന്ന പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് എഴുന്നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പ്രതിഷേധത്തില്‍ നാല്‍പത്തിയൊന്നുകാരന്‍ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കി. പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട ജാവേദ് ഹേയ്ദാരിയുടെ സംസ്‌കാര ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ഏറെ ഹൃദയഭേദകമായ വീഡിയോയില്‍ ഹേയ്ദാരിയുടെ സഹോദരി ദുഃഖം സഹിക്കാനാവാതെ മുടിമുറിക്കുന്ന ദൃശ്യങ്ങളാണുള്ളത്. പൊട്ടിക്കരയുന്ന യുവതിയെ സമാശ്വാസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും ചുറ്റും നില്‍ക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. അതിനിടെയാണ് ഇവര്‍ ദു:ഖം നിയന്ത്രിക്കാനാവാതെ സ്വന്തം മുടി മുറിച്ചത്.

Latest News