അവിഹിത ബന്ധം; യുവാവിനെ കൊന്ന് കനാലില്‍ തള്ളി, മൂന്ന് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ പ്രതികൾ

കമ്പം- തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ െ്രെഡവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്.  പ്രദേശത്തെ ഓട്ടോ െ്രെഡവര്‍ വിനോദ് കുമാര്‍ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയില്‍ കടത്താന്‍ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.

ഭാര്യ നിത്യയുമായുള്ള പ്രകാശിന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതോടെയാണ് പ്രകാശിനെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. തന്റെ നഗ്‌നചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയതായി നിത്യയും മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു.

 

Latest News