കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും കടകളിലും പരിശോധന തുടരുന്നു

കണ്ണൂര്‍- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളിലും  പോലീസ് റെയ്ഡ് തുടരുന്നു. മട്ടന്നൂര്‍, പാലോട്ടുപള്ളി, നടുവനാട് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ചയും പരിശോധന തുടരുന്നത്. വെളളിയാഴ്ചത്തെ ഹര്‍ത്താലില്‍ അക്രമം ആസൂത്രണം ചെയ്തവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് പോലീസ് പറയുന്നു. കൂത്തുപറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്
കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ കംപ്യൂട്ടറും ബാങ്ക് രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഹര്‍ത്താലില്‍ കണ്ണൂരില്‍ പെട്രോള്‍ ബോംബ് എറിഞ്ഞതുള്‍പ്പടെയുള്ള അക്രമം  ആസൂത്രിതമാണെന്നാണ് പോലീസ് പറഞ്ഞു.  ബൈക്കുകളില്‍ എത്തി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ബോംബെറിഞ്ഞു ഭീതി പരത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു.
കണ്ണൂര്‍ സിറ്റിയില്‍ മാത്രം 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പലരെയും പിടികൂടാനായിട്ടില്ല. പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകരുമായി ബന്ധമുള്ളവരുടെ  കടകളില്‍  കയറി പരിശോധ നടത്തുന്നതെന്ന് അവകാശപ്പെടുന്ന പോലീസ്  ഈ കടകള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

 

Latest News