Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളി യുവാവിനെ റിയാദില്‍ കാണാതായി

റിയാദ്-മലയാളി യുവാവിനെ റിയാദില്‍ കാണാതായതായി പരാതി. മലപ്പുറം അരിപ്ര മാമ്പ്ര ഹംസത്തലിയെയാണ് ഈ മാസം 14 മുതല്‍ കാണാതായത്. ജോലി ചെയ്യുന്ന നസീമിലെ ബഖാലയില്‍ നിന്ന് ഉച്ചക്ക് പുറത്തിറങ്ങിയ യുവാവിനെ പിന്നീട് കണ്ടിട്ടില്ല. സ്‌പോണ്‍സര്‍ പോലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.


ഇതിനിടെ ഏതാനും ദിവസം മുമ്പ് വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും സംസാരത്തിനിടെ ഫോണ്‍ കട്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാദിലെ എക്‌സിറ്റ് 15 ലെ നസീമിലെ ശാര ഹംസയിലായിരുന്നു താമസം.


റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ പോലീസിലും മറ്റും അന്വേഷണം നടത്തിവരുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00966 55 9394 657, 00966 57 2524 534, 00966 54 503 4213 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണം.

 

Latest News