Sorry, you need to enable JavaScript to visit this website.

ഡോ. മന്‍മോഹന്‍ സിങ്ങിന് 90-ാം ജന്മദിനം

ന്യൂദല്‍ഹി- മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന് ഇന്ന് 90-ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി എം. പി തുടങ്ങിയവര്‍ ആശംസകളറിയിച്ചു. ട്വിറ്റര്‍ വഴിയാണ് രാഷ്ട്രീയ നേതാക്കള്‍ ആശംസകള്‍ അറിയിച്ചത്.

ആരോഗ്യവും ദീര്‍ഘായുസ്സും ആശംസിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയതത്. മന്‍മോഹന്‍ സിങ്ങിന്റെ വിനയവും സമര്‍പ്പണവും ഇന്ത്യയുടെ വികസനത്തിനുള്ള അദ്ദേഹത്തിന്റ സംഭാവനയും എടുത്തു പറഞ്ഞാണ് രാഹുല്‍ ഗാന്ധി ആശംസകളറിയിച്ചത്. കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നായകനാണ് അദ്ദേഹമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സി വേണു ഗോപാല്‍ പറഞ്ഞു. ആരോഗ്യവും ദീര്‍ഘായുസ്സും സന്തോഷവും ഉണ്ടാകട്ടെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആശംസിച്ചു. 

ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാന മന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനും കൂടിയാണ് അദ്ദേഹം. പി. വി നരസിംഹ റാവുവിന്റെ നേത്യത്വത്തിലുള്ള ഗവണ്‍മെന്റില്‍ ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. 90കളില്‍ നവ ഉദാരവല്‍കരണത്തിന് ചുക്കാന്‍ പിടിച്ചതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കിയ രാഷ്ട്രീയതന്ത്രജ്ഞന്‍ കൂടിയാണ് മന്‍മോഹന്‍ സിങ്ങ്. സാമ്പത്തിക നയങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങളും അദ്ദേഹം ഏറ്റുവാങ്ങുന്നുണ്ട്.

Tags

Latest News