Sorry, you need to enable JavaScript to visit this website.

സമാധാനത്തിനു തയാറെന്ന് ചൈന; ഷി ചിന്‍പിങ്- മോഡി കൂടിക്കാഴ്ച ഇന്ന് 

ബെയ്ജിംഗ്- ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനത്തിനും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ബന്ധനത്തല്‍ സ്ഥിരക്കും തയാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും വുഹാന്‍ പട്ടണത്തില്‍ നടത്താനിരിക്കുന്ന അനൗപചാരിക ഉച്ചകോടിക്ക് മുന്നോടിയായാണ് ചൈന നിലപാട് വ്യക്തമാക്കിയത്. 
ദോക് ലായിലെ ചൈനീസ് കടന്നു കയറ്റം അടക്കം നിരവധി തര്‍ക്ക വിഷയങ്ങള്‍ നിലനില്‍ക്കെയാണ് ഇരുനേതാക്കളും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. 
ഇരാരാജ്യങ്ങളിലേയും ജനാഭിലാഷം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ തയാറാണെന്നാണ് ചൈനീസ് ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയോട് പറഞ്ഞത്.
ഉഭയകക്ഷി സൈനിക ബന്ധത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പരസ്പര വിശ്വാസം വളര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഭിന്നതകള്‍ നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 
സൈനിക ബന്ധത്തില്‍ സ്ഥിരത കൈവരിക്കാന്‍ ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ-ചൈനാ നേതാക്കള്‍ സമവായത്തിലെത്തുമെന്ന് വിദേശ മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. 
 

Latest News