Sorry, you need to enable JavaScript to visit this website.

ഐഷ ബീഗം പുസ്തക പ്രകാശനം: ദമാമിൽ പോസ്റ്റർ പുറത്തിറക്കി

ഐഷ ബീഗം പുസ്തക പ്രകാശനത്തെക്കുറിച്ചുള്ള പോസ്റ്റർ ദമാമിൽ പുറത്തിറക്കിയപ്പോൾ.

ദമാം- സൗദിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ മൂന്നാമത്തെ പുസ്തകമായ 'ഐഷാ ബീഗം-കഥാ പ്രസംഗ ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശന പരിപാടിയുമായി ബന്ധപ്പെട്ട് പോസ്റ്റർ പുറത്തിറക്കി. ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൽ റസാഖ്, ഐ.ടി ഡയറക്ടർ റഷീദ് ഉമറിന് നൽകിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. 
പുസ്തക പ്രകാശന പരിപാടിയുടെ സ്വാഗത സംഘം ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, റിയാസ് അഹ്മദ്, സർഫ്രാസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. 
എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി, മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖൻ ഫൈസൽ എളേറ്റിൽ എന്നിവർ എത്തുന്ന ദമാമിലെ പുസ്തക പ്രകാശനം സെപ്റ്റംബർ 29 നാണ് നടക്കുക. ഡോ.സിദ്ധീഖ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Tags

Latest News