Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡി.പി.ആര്‍ വിശദാംശങ്ങള്‍ കെ-റെയില്‍ ഇതുവരെ നല്‍കിയില്ലെന്ന് റെയില്‍വേ ബോര്‍ഡ്

കൊച്ചി- സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാത്തത്. വിശദീകരണം തേടി പലതവണ കെ- റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല എന്നും റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

സില്‍വര്‍ ലൈനില്‍നിന്ന് സര്‍ക്കാരും കെ-റെയില്‍ കോര്‍പറേഷനും പിന്നോട്ടുപോകുന്നു എന്നതിന്റെ സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. അത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് റെയില്‍വേ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. പദ്ധതിയില്‍ ചില സംശയങ്ങളുണ്ട് എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അതില്‍ മാറ്റമുണ്ടോ എന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച മറുപടി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ ഇതിനോടകം കെ-റെയില്‍ കോര്‍പറേഷന് റെയില്‍വേ നല്‍കിക്കഴിഞ്ഞു. പക്ഷെ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ബോര്‍ഡ് പറയുന്നത്.

 

Latest News