Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

അക്രമ ഹര്‍ത്താല്‍: 1287 പേര്‍ അറസ്റ്റില്‍, 834 പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം- ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പോലീസ് നടപടി സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി  25, 52, 151
തിരുവനന്തപുരം റൂറല്‍  25, 132, 22
കൊല്ലം സിറ്റി  27, 169, 13
കൊല്ലം റൂറല്‍  12, 85, 63
പത്തനംതിട്ട  15, 111, 2
ആലപ്പുഴ  15,19, 71
കോട്ടയം  28, 215, 77
ഇടുക്കി  4, 16,3
എറണാകുളം സിറ്റി  6, 5, 16
എറണാകുളം റൂറല്‍  17, 21, 22
തൃശൂര്‍ സിറ്റി  10, 18, 14
തൃശൂര്‍ റൂറല്‍  9, 10, 10
പാലക്കാട്  7, 46, 35
മലപ്പുറം  34, 141, 128
കോഴിക്കോട് സിറ്റി  18, 26, 21
കോഴിക്കോട് റൂറല്‍  8,14, 23
വയനാട്  5, 114, 19
കണ്ണൂര്‍ സിറ്റി  26, 31, 101
കണ്ണൂര്‍ റൂറല്‍  7, 10, 9
കാസര്‍ഗോഡ്  10, 52, 34

കോഴിക്കോട് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. പുതിയ കടവ് സ്വദേശി ജംഷീര്‍, ചെലവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ കരുവിശ്ശേരി സ്വദേശി ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത് ഹോട്ടല്‍ തകര്‍ത്ത കേസിലും കെഎസ്ആര്‍ടിസി ബസ് തകര്‍ത്തതിലുമാണ് അറസ്റ്റ്.

 

Latest News