മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും അഴിമതി, രൂക്ഷ വിമര്‍ശവുമായി ജെ.പി നദ്ദ


കൊച്ചി- സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കേരളത്തില്‍ അഴിമതിയും അരാജകത്വവും വാഴുകയാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കോട്ടയത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുകയാണ് സി.പി.എം സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ കടം ഇതിനോടകം ഇരട്ടിയായി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയുടെ ചട്ടക്കൂടിണ്. സ്വര്‍ണക്കടത്ത് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പങ്കാളിയായി' നദ്ദ പറഞ്ഞു.

 

Latest News