Sorry, you need to enable JavaScript to visit this website.

ചതുപ്പില്‍ താഴ്ന്ന പശുവിനെ രക്ഷപ്പെടുത്തി

തൊടുപുഴ-കുടയത്തൂര്‍ സംഗമം ജംഗ്ഷന് സമീപം മലങ്കര ജലാശയത്തിന്റെ തീരത്ത് ചതുപ്പില്‍ താഴ്ന്ന പശുവിനെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി. നിരപ്പേല്‍ അലക്‌സിന്റെ പശുവാണ് അപകടത്തില്‍പ്പെട്ടത്. ജലാശയത്തില്‍ ജലനിരപ്പ് താഴ്ന്നതോടെ തീരങ്ങളില്‍ വെള്ളമിറങ്ങി ചെളി നിറഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത്  പുല്ല് തിന്നാന്‍ എത്തിയ പശുവാണ് അബദ്ധത്തില്‍ ചതുപ്പില്‍ താഴ്ന്ന് പോയത്. പശുവിന് പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താന്‍ അഗ്‌നി രക്ഷാ സേനക്ക് കഴിഞ്ഞു.

 

 

Latest News