Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ടിനെ ഉന്മൂലനം ചെയ്യാന്‍ ഡോവലിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂദല്‍ഹി- പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന വ്യാപക റെയ്ഡിന്റെ ആസൂത്രകന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തിയത് അനുഗമിച്ച ഡോവല്‍ ഐ.എന്‍.എസ് വിക്രാന്തിലെ അതീവ സുരക്ഷാ കോറിഡോറില്‍ മീറ്റിംഗ് വിളിച്ചുകൂട്ടിയതായും കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആ യോഗത്തില്‍ പങ്കെടുത്തതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  പോപ്പുലര്‍ ഫ്രണ്ടിനെ ഉന്മൂലനം ചെയ്യാനുള്ള തന്റെ പദ്ധതി ഡോവല്‍ വിവരിച്ചു. തുടര്‍ന്ന് മുംബയിലേക്ക് തിരിച്ച ഡോവല്‍ അവിടെ വച്ചാണ് ആസൂത്രണങ്ങള്‍ നടപ്പിലാക്കിയത്.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യത്തെ പ്രധാനപ്പെട്ട ചില മുസ്ലിം നേതാക്കളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ ഡോവല്‍ നടത്തി എന്നാണ് സൂചന. അവരില്‍നിന്നും കൂടി ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ഓക്‌ടോപ്പസ് തീരുമാനിക്കപ്പെട്ടത്.

എന്‍.ഐ.എ, ഇ.ഡി, ആന്റി ടെറര്‍ സ്‌ക്വാഡ് എന്നീ വിഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം ഉദ്യോഗസ്ഥരെയാണ് 'ഓപ്പറേഷന്‍ ഒക്‌ടോപ്പസിനായി തിരഞ്ഞെടുത്തത്. പത്തോളം സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇതിന്റെ ഭാഗമായി. 15 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് പോക്കറ്റുകളിലാണ് വ്യാപക റെയ്ഡ് നടത്തിയത്.

 

Latest News