Sorry, you need to enable JavaScript to visit this website.

മൂന്നു വര്‍ഷത്തിനിടെ സൗദിയില്‍ 2,169 പുതിയ ഫാക്ടറികള്‍ സ്ഥാപിച്ചു

റിയാദ് - മൂന്നു വര്‍ഷത്തിനിടെ 2,169 വ്യവസായശാലകള്‍ രാജ്യത്ത് പുതുതായി സ്ഥാപിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. 2019 ല്‍ ആണ് വ്യവസായ, ധാതുവിഭവ മന്ത്രാലയം സ്ഥാപിച്ചത്. അതിനു മുമ്പ് വാണിജ്യ, വ്യവസായ മേഖലകള്‍ ഒറ്റ മന്ത്രാലയത്തിനു കീഴിലായിരുന്നു. 2019 ല്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയം സ്ഥാപിച്ചതു മുതല്‍ ഇക്കഴിഞ്ഞ രണ്ടാം പാദം വരെയുള്ള കാലത്ത് 2,169 വ്യവസായ സ്ഥാപനങ്ങളാണ് രാജ്യത്ത് പുതുതായി ആരംഭിച്ചത്. മൂന്നു വര്‍ഷത്തിനിടെ വ്യവസായശാലകളുടെ എണ്ണം 25 ശതമാനം തോതില്‍ വര്‍ധിച്ചു.
ജൂലൈ അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,675 വ്യവസായശാലകളുണ്ട്. വ്യവസായ മേഖലയിലെ ആകെ നിക്ഷേപങ്ങള്‍ 1.367 ട്രില്യണ്‍ റിയാല്‍ കവിഞ്ഞു. 2019 ല്‍ വ്യവസായ മേഖലയിലെ ആകെ നിക്ഷേപങ്ങള്‍ ഒരു ട്രില്യണ്‍ റിയാലോളമായിരുന്നു. മൂന്നു വര്‍ഷത്തിനിടെ വ്യവസായ മേഖലാ നിക്ഷേപങ്ങളില്‍ 36 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വ്യവസായ മേഖലാ ചരിത്രത്തിലെ റെക്കോര്‍ഡ് ആണിത്.

 

Latest News