റിയാദ് - വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്ന മത്സരങ്ങളിലും നറുക്കെടുപ്പുകളിലും പങ്കെടുക്കാന്‍ ഉല്‍പന്നങ്ങള്‍ വാങ്ങണമെന്ന് ഉപാധി വെക്കുന്നത് നിയമലംഘനമാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ ഉപാധികള്‍ വെക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാവുന്നതാണ്. സ്ഥാപനത്തിന്റെ ഫോട്ടോയും ലൊക്കേഷനും മറ്റു വിശദാംശങ്ങളും സഹിതമാണ് പരാതി നല്‍കേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായി വാണിജ്യ മന്ത്രാലയം പറഞ്ഞു.






