മൂന്നാം ദിവസവും കനത്ത മഴയില്‍ വലഞ്ഞ് ദല്‍ഹി

ന്യൂദല്‍ഹി- കനത്ത മഴയില്‍ വലഞ്ഞ് ദല്‍ഹി. തുടര്‍ച്ചയായി മൂന്ന് ദിവസം കനത്ത മഴ പെയ്തതോടെ ദല്‍ഹിയും പരിസര നഗരങ്ങളും വെള്ളക്കെട്ടിലായി.  മിക്ക പാതകളിലും വെള്ളം കെട്ടികിടക്കുന്നതിനാല്‍  കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് ഉണ്ടായത്. റോഡുകളില്‍ മരം വീണതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.  വെള്ളിയാഴ്ച രാവിലെ മുതല്‍ ഇടവിട്ട് ശക്തമായ മഴ പെയ്തതോടെയാണ് നഗരത്തിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയത്. കുറച്ചു ദിവസം കൂടി ദല്‍ഹിയില്‍ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ദല്‍ഹിയോട് ചേര്‍ന്നുള്ള ഹരിയാനയില്‍ ഗുരുഗ്രാമില്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. നോയ്ഡയില്‍ സ്‌കുളുകള്‍ക്ക് അവധി നല്‍കി.

 

 

Latest News