ടിക് ടോക് താരത്തെ തേടി  മുന്‍ കാമുകിയെത്തി;   ഭര്‍ത്താവിന്റെ വിവാഹം യുവതി നടത്തി കൊടുത്തു   

തിരുപ്പതി- ഭര്‍ത്താവിന്റെയും മുന്‍ കാമുകിയുടെയും വിവാഹം നടത്തി യുവതി. തിരുപ്പതിയിലെ അംബേദ്ക്കര്‍ നഗറിലാണ് കൗതുകകരമായ സംഭവം നടന്നത്. അംബേദ്ക്കര്‍ നഗര്‍ സ്വദേശി കല്യാണും മുന്‍കാമുകി നിത്യശ്രീയുമാണ് വിവാഹിതരായത്. എല്ലാത്തിനും സാക്ഷിയായി കല്യാണിന്റെ ഭാര്യ വിമലയുമുണ്ടായിരുന്നു. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധനേടിയ ആളാണ് കല്യാണ്‍. ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വിമലയെ പരിചയപ്പെട്ടത്. പ്രണയത്തിലായ ഇരുവരും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയിലാണ് വിശാഖപട്ടണം സ്വദേശിയായ നിത്യശ്രീ വിമലയെ കാണാനെത്തിയത്.
ദീര്‍ഘകാലം കല്യാണും താനും പ്രണയത്തിലായിരുന്നെന്നും ചില കാരണങ്ങള്‍ മൂലം പിന്നീട് പിരിയേണ്ടി വന്നുവെന്നും നിത്യശ്രീ വിമലയോട് പറഞ്ഞു. കല്യാണ്‍ ഇല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും യുവതി അഭ്യത്ഥിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് വിമല ഭര്‍ത്താവിന്റെ വിവാഹത്തിന് മുന്‍കൈയെടുത്തത്. ഇനി മൂന്നുപേരും ഒന്നിച്ച് ജീവിക്കുമെന്നും അവര്‍ വ്യക്തമാക്കി.
 

Latest News