VIDEO - വയനാട്ടില്‍ മാവോവാദികള്‍ പോസ്റ്ററുകള്‍ പതിച്ചു

കുഞ്ഞോം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നില്‍ മാവോവാദികള്‍ സ്ഥാപിച്ച ബാനര്‍.

കല്‍പറ്റ- വയനാട്ടിലെ തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കുഞ്ഞോം ടൗണില്‍ മാവോവാദികള്‍ പോസ്റ്ററുകള്‍ പതിച്ചു. ബാനര്‍ കെട്ടി. ബസ് കാത്തിരിപ്പുകേന്ദ്രത്തിലും കടയുടെ ഭിത്തിയിലുമാണ് പോസ്റ്ററുകള്‍ പതിച്ചത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലാണ് ബാനര്‍ സ്ഥാപിച്ചത്. ഇന്നു രാവിലെയാണ് പോസ്റ്ററുകളും ബാനറും പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവകാശ നിഷേധത്തിനു എതിരേയും ഭൂമിയുടെ ഉടമാവകാശത്തിനായും പോരാട്ടത്തിനിറങ്ങാന്‍ ആദിവാസികളെ ആഹ്വാനമാണ് ബാനറിലും പോസ്റ്ററുകളിലും. പ്രകൃതിദുരന്ത ബാധിതര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും പോസ്റ്ററുകളിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

 

 


 

Latest News