Sorry, you need to enable JavaScript to visit this website.

പൊതുഗതാഗത വാഹനങ്ങളില്‍ ലൊക്കേഷന്‍  ട്രാക്കിംഗും  പാനിക് ബട്ടണും നിര്‍ബന്ധമാക്കി

ന്യൂദല്‍ഹി- ബസ് അടക്കം പൊതുഗതാഗത വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനവും പാനിക് ബട്ടണും നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. അടുത്ത വര്‍ഷം മാര്‍ച്ച് മുതലാകും സംവിധാനം പ്രാബല്യത്തില്‍ വരികയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷകൂടി കണക്കിലെടുത്താണ് തീരുമാനം. മഞ്ഞ നമ്പര്‍ പ്ലേറ്റുള്ള എല്ലാ കൊമേഴ്ഷ്യല്‍ വാഹനങ്ങളിലും ഇത് പാലിക്കപ്പെടണം. യാത്രബസുകള്‍,സ്‌കൂള്‍ ബസ്,കാബ്,ടാക്‌സി വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം സ്ഥാപിക്കണം. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ പാനിക് ബട്ടണും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് സ്ത്രീകളുടെ സീറ്റിനരികെ വേണം പാനിക് ബട്ടണ്‍ സ്ഥാപിക്കാന്‍. പാനിക് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ തന്നെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ബ്യൂറോയില്‍ സന്ദേശം ലഭിക്കും. വാഹനം ട്രാക്ക് ചെയ്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

Latest News