മയക്കു മരുന്നുമായി സീരിയല്‍ താരം ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ബെംഗളുരു- മാരക മയക്കുമരുന്നുമായി മലയാളി സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. 191 ഗ്രാം എം. ഡി. എം. എയുമായാണ് സീരിയല്‍ നടന്‍ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജിതിന്‍ എന്നിവരെ കര്‍ണാടക പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളുരുവിലെ എന്‍. ഐ. എഫ്. ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയതെന്നും പോലീസ് പറഞ്ഞു. ആറ് ലക്ഷത്തോളം വില വരുന്ന ലഹരിവസ്തുക്കളാണ് പ്രതികളില്‍ നിന്നും പിടികൂടിയത്. ഇവര്‍ വന്‍കിട നിശാപാര്‍ട്ടികളിലും ലഹരി വസ്തുക്കള്‍ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡി. സി. പി. സി. കെ. ബാബ അറിയിച്ചു.

Tags

Latest News