Sorry, you need to enable JavaScript to visit this website.

ഐ ബി എം ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി-ഐ ബി എം സോഫ്റ്റ് വെയര്‍ ഇന്ത്യ ലാബ്‌സിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഐ ബി എമ്മിന്റെ സോഫ്റ്റ് വെയര്‍ ലാബ് വിഭാഗത്തിനായുള്ള ഓഫീസാണ് പുതുതായി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഐബിഎമ്മിന്റെ മുതിര്‍ന്ന ഓഫീസരുമായി ചര്‍ച്ച നടത്തി. ഐ ടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ വി. ഖേല്‍ക്കര്‍, ഐബിഎം ഇന്ത്യ പ്രോഗ്രാ ഡയറക്ടര്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ലീഡ് ഹര്‍പ്രീത് സിംഗ്, ഐ ബി എം വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ്മ, ഐബിഎം ഇന്ത്യ ജനറല്‍ മാനേജര്‍ സന്ദീപ് പാട്ടീല്‍, ഐബിഎം ഡേറ്റ, എഐ ആന്‍ഡ് ഓട്ടോമേഷന്‍ ജനറല്‍ മാനേജര്‍ ദിനേശ് നിര്‍മ്മല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐബിഎം ഡേറ്റ, എഐ ആന്‍ഡ് ഓട്ടോമേഷന്‍ ജനറല്‍ മാനേജര്‍ ദിനേശ് നിര്‍മ്മല്‍ ഐ ബി എമ്മിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് കൈമാറി.

 

 

Latest News