പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യം ഉചിതമായ സമയത്ത് കേന്ദ്രം തീരുമാനിക്കുമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട് - പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന  കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ .
അത്തോളിയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താലാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം കൊടുത്ത്  സംസ്ഥാനത്ത് നടന്നതെന്നും   കെ സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദമന്ത്രി രാജീവ് ചന്ദ്രശേഖരനും പി.എഫ്.ഐയെ നിരോധിക്കുമെന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ഏറെ ചര്‍ച്ചയായ ഉടനെ തന്നെയാണ് കെ. സുരേന്ദ്രനും ഇങ്ങനെ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി കോഴിക്കോട്ട് പ്രതികരിച്ചത്.
ട്വിറ്ററില്‍ രാജീവ് ചന്ദ്രശേഖരന്റെ ട്വീറ്റിനോട് ആദ്യം പ്രതികരിച്ച് പി.എഫ്.ഐ ഹര്‍ത്താലില്‍ നടന്ന  ആക്രമണങ്ങളെക്കുറിച്ച് സുരേന്ദ്രന്‍ തന്നെ വിശദമായി എഴുതുകയും ചെയ്തിട്ടുണ്ടായിരുന്നു.

 

Latest News