വേട്ടപ്പട്ടി ഇനത്തിലെ വളര്‍ത്തു നായ്ക്കളെ ഉപേക്ഷിച്ച നിലയില്‍

കൊല്ലം -കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ വളര്‍ത്തു നായ്ക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.തുരുത്തിക്കര പള്ളിമുക്കില്‍ നിന്നും കൊല്ലാറ ഭാഗത്തേക്ക് പോകുന്ന ഗ്രാമീണ പാതയിലാണ് വിദേശ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളെ ഉപേക്ഷിച്ചത്. അക്രമ കാരികളായ റോട്ട് വീലര്‍ നായകളാണിവയെന്ന് പറയുന്നു. ഇത്തരം നായകള്‍ അപരിത സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ക്ക് തുല്യമാണ്. മനുഷ്യരെ കടിച്ചുകൊലപ്പെടുത്തിയ ചരിത്രമുള്ളതാണ് ഈ ഇനം
ദിവസങ്ങള്‍ക്ക് മുമ്പ് രാതിയില്‍ വാഹനത്തില്‍ എത്തിച്ചാണ് മുപ്പതോളം പിഞ്ചുകുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിക്ക് സമീപം ആക്രമണകാരികളായ നായ്ക്കളെ ഉപേക്ഷിച്ചത്.ഇതിനാല്‍ കുട്ടികളെ അംഗന്‍വാടിയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നു.
വയല്‍ഭാഗമായ ഇവിടെ റബ്ബര്‍ തോട്ടത്തില്‍ മറഞ്ഞിരിക്കുന്ന നായ്ക്കള്‍ റോഡിലൂടെ നടന്നു പോകുന്നവരെ കാണുമ്പോള്‍ കടിക്കാനായി ചാടിവീഴുന്നത് പതിവാണ്.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നവര്‍ക്ക് വീണ് പരിക്കേല്‍ക്കുന്നു.പ്രദേശവാസിയ രമണിയ്ക്ക് വീഴ്ചയില്‍ സാരമായി പരിക്കേറ്റിരുന്നു.പ്രദേശവാസികള്‍ കന്നുകാലികളെ കെട്ടുന്നതിനും തീറ്റ ശേഖരിക്കുന്നതിനും എത്തുന്ന ഭാഗത്താണ് നായകള്‍ തമ്പടിച്ചിരിക്കുന്നത്. പേവിഷബാധ സംശയിച്ചാണോ പട്ടികളെ ഉപേക്ഷിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.

 

Latest News