Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിഎഫ്‌ഐയെ നിരോധിക്കണമെന്ന്  ആവശ്യപ്പെടാന്‍ എന്‍ഐഎ

ന്യൂദല്‍ഹി-പോപ്പുലര്‍ ഫ്രണ്ടിനുമേല്‍ കുരുക്ക് മുറുക്കി എന്‍ഐഎ. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍ പിടിയിലാകും. റെയ്ഡിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. പിഎഫ്‌ഐ   ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തില്‍ ആയുധപരിശീലനം നല്‍കുന്നതായും എന്‍െഎഎ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്‍െഎഎ ഡയറക്ടര്‍ ജനറല്‍ (ഡിജി) വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എന്‍ഐഎ നടത്തിയിരുന്നു.ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തിയപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. ഈ സന്ദര്‍ശനവേളയിലാണ് സംസ്ഥാന പോലീസ് മേധാവിയുമായി പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കത്തെക്കുറിച്ച് ഡോവല്‍ സംസാരിച്ചത്. പിന്നീട് വിവിധ കേന്ദ്ര ഏജന്‍സികളുടെ യോഗം ചേര്‍ന്നിരുന്നു. അതിനുശേഷമാണ് റെയ്ഡ് നടപടിയുണ്ടായത്. ഭീകര ഫണ്ടിങ്, ഭീകര സംഘടനകളുമായിട്ടുള്ള ബന്ധം, നിരോധിത സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളതും പ്രധാനപ്പെട്ട ദേശീയ നേതാക്കള്‍ ഉള്ളതും കേരളത്തിലാണ്. 
 

Latest News