Sorry, you need to enable JavaScript to visit this website.

ക്യാമറ വിറയൽ  പരിഹരിക്കുമെന്ന് ആപ്പിൾ 

ആപ്പിളിന്റെ പുതിയ ഐ ഫോൺ 14 പ്രോയിലെ ക്യാമറ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇൻസ്റ്റഗ്രാം, സ്‌നാപ് ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ ആപ്പുകളിൽ ഉപയോഗിക്കുമ്പോൾ ക്യാമറ വിറയ്ക്കുന്നുവെന്നും ശബ്ദം ഉണ്ടാക്കുന്നുവെന്നുമാണ് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടത്. പലരും ഇതിന്റെ വീഡിയോകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തെ കുറിച്ച് ബോധ്യമായിട്ടുണ്ടെന്നും അടുത്ത ആഴ്ചയോടെ പരിഹരിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

Latest News