ഗൂഗിൾ സി.ഇ.ഒ ഇന്ത്യൻ എംബസിയിൽ 

ഗൂഗിൾ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സന്ദർ പിച്ചായ് യു.എസിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. ഇന്ത്യയുമായുള്ള വാണിജ്യ, വിജ്ഞാന, സാങ്കേതിക പങ്കാളിത്തത്തെ കുറിച്ചാണ് പിച്ചായി ചർച്ച നടത്തിയതെന്ന് ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിംഗ് സന്ധു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യൻ എംബസി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ ടെക് സി.ഇ.ഒയാണ് സുന്ദർ പിച്ചായി. 
ഗൂഗിൾ അവരുടെ പിക്‌സൽ ഫോണിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുകയാണ്. ആപ്പിളിന്റെ ചുവടുപിടിച്ചാണ് ഗൂഗിൾ സ്മാർട്ട് ഫോണിന്റെ അസംബ്ലിംഗ് യൂനിറ്റ് ഇന്ത്യയിൽ തുടങ്ങുന്നത്. 

Latest News