Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം പാരിതോഷികം

ഇൻസ്റ്റഗ്രാമിലെ ബഗ് റിപ്പോർട്ട് ചെയ്തതിന് രാജസ്ഥാനിലെ ജയ്പൂരിൽനിന്നുള്ള വിദ്യാർഥി നീരജ് ശർമക്ക് കമ്പനിയിൽനിന്ന് 38ലക്ഷം രൂപയുടെ പാരിതോഷികം. റീലുകളുടെ കവർ ചിത്രം ഏത് അക്കൗണ്ടുകളിൽനിന്നും മാറ്റാൻ സാധിക്കുമെന്ന വീഴ്ചയാണ് നീരജ് ശർമ കണ്ടുപിടിച്ചത്. ഇതിന്റെ വിശദാംശം വെളിപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യൻ വിദ്യാർഥിയുടെ റിപ്പോർട്ട് മെറ്റയുടെ കീഴിലുള്ള ഫേസ് ബുക്കും ഇൻസ്റ്റഗ്രാമും അംഗീകരിക്കുകയായിരുന്നു. 
സാങ്കേതിക കുത്തക കമ്പനികൾ ബഗുകൾ കണ്ടെത്തുന്ന ഗവേഷകർക്ക് അടുത്ത കാലത്തായി പാരിതോഷിക തുക വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഗവേഷകർക്കും എഞ്ചിനീയർമാർക്കും ഇത് നല്ല അവസരമാണ് തുറക്കുന്നത്. 

Latest News