റിയാദില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്

റിയാദ് - കള്ളനോട്ട് നിര്‍മാണ കേന്ദ്രം റെയ്ഡ് ചെയ്ത റിയാദ് പോലീസ് സൗദി പൗരനും സിറിയ, യെമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികളും അടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തു. തങ്ങളുടെ താവളത്തില്‍ വെച്ച് പ്രതികള്‍ അച്ചടിച്ച വിദേശ രാജ്യങ്ങളുടെ വ്യാജ കറന്‍സികളുടെ വന്‍ ശേഖരം പോലീസ് പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
റിയാദിലെ വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്. കള്ളനോട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന കൂറ്റന്‍ അച്ചടി യന്ത്രവും മറ്റു സജ്ജീകരണങ്ങളും ഇവിടെ കണ്ടെത്തി. കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

 

 

Latest News