എ.കെ.ജി സെന്റർ ആക്രമണം; പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചു

തിരുവനന്തപുരം- എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ പിടിയിലായ ജിതിനെ ആരോഗ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ജിതിനെ എത്തിച്ചത്.  ആറ്റിപ്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റാണ് ജിതിൻ. പാർട്ടി ഓഫീസുകൾക്ക് നേരെ പതിവായി സി.പി.എം പ്രവർത്തകർ അക്രമം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞതെന്ന് ജിതിൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. വൈദ്യ പരിശോധനക്ക് ശേഷം ജിതിനെ കോടതിയിൽ ഹാജരാക്കും. നിലവിൽ ഇയാളുടെ പേരിൽ മൂന്നു കേസുകളുണ്ട്.
 

Latest News