സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകും, ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്

ന്യൂദൽഹി- രാജസ്ഥാൻ മുഖ്യമന്ത്രിയായി സചിൻ പൈലറ്റിനെ നിയമിക്കാൻ ഗാന്ധി കുടുംബത്തിന്റെ പിന്തുണ ലഭിച്ചതായി റിപ്പോർട്ട്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം,  കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള അണിയറ ഒരുക്കങ്ങൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയതായും സൂചനയുണ്ട്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാലും രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമെന്ന് അശോക് ഗെഹ്്‌ലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരാൾക്ക് ഒരു പദവി എന്നത് കോൺഗ്രസിന്റെ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇതോടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം മാത്രം ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് ഗെലോട്ട് എത്തിയത്.
 

Tags

Latest News