പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ  അധ്യക്ഷനെ; ഗലോട്ടിനെതിരെ ഗ്രൂപ്പ് 23

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23. ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂര്‍ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 രംഗത്തെത്തുന്നത്. ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂര്‍ പ്രഖ്യാപനത്തിനെതിരാണെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെലോട്ടിന്റെ നിലപാടിനെതിരെ ദിഗ് വിജയ് സിംഗും രംഗത്തെത്തി. അധ്യക്ഷനായാല്‍ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും രണ്ട് പദവികള്‍ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
 

Latest News